play-sharp-fill
കോട്ടയം നഗരസഭയിൽ രണ്ടാംഘട്ട മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കമായി ; പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കോട്ടയം നഗരസഭയിൽ രണ്ടാംഘട്ട മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കമായി ; പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : നഗരസഭ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം നഗരസഭയിലെ 52 വാർഡുകളിലും മാലിന്യമുക്ത ക്യാമ്പയിന് തുടക്കമായി.

പരിപാടിയുടെ പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ജി രഞ്ജിത്തിന് ഉപയോഗ്യ ശൂന്യമായ ലതർ ഉൽപ്പന്നങ്ങൾ കൈമാറി കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ കൗൺസിലർമാരായ ജിബി ജോൺ, പി. ഡി. സുരേഷ്, അജിത്ത് പൂഴിത്തറ, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സിലി ഗോപാലകൃഷ്ണൻ, ഗിരിജ എസ്, ജയേഷ് ജോർജ്, ഹരിതകർമസേന അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group