
തിരുവനന്തപുരം: കാട്ടാക്കടയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. കാട്ടാക്കട മമല്‍ ആശുപത്രിക്കുള്ളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു.
തന്റെ ബന്ധുക്കൾ ആശുപത്രിയിൽ കിടപ്പുണ്ടെന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. പിന്നീട് ആശുപത്രിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞ് വീണ്ടുമെത്തി ബഹളം വയ്ക്കുകയായിരുന്നു.
വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് ഇയാൾ മോശം രീതിയിൽ സംസാരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽ എത്തിച്ച ഇയാൾ വീണ്ടും ബഹളമുണ്ടാക്കി.