video
play-sharp-fill
 സിനിമയിലെ തലതൊട്ടപ്പന്മാരുടെ വീഡിയോ സൂക്ഷിച്ചുവച്ചിട്ടുണ്ട്; ഞാൻ മരിക്കുന്ന അന്ന് പുറത്തുവിടും; ‘അന്തിച്ചുവപ്പ്’ സിനിമയില്‍ അഭിനയിച്ചത് ആരാണ്? ബിരിയാണിയിലെ നായിക റെഡ്കാർപ്പറ്റില്‍ പോയി അവാർഡ് വാങ്ങിച്ചപ്പോള്‍ ഇട്ട ഡ്രസ്സിനേക്കാള്‍ കൂടുതല്‍ ഇട്ടാണ് ഞാൻ അഭിനയിച്ചിട്ടുള്ളത് :ടി.ടി ഉഷ

 സിനിമയിലെ തലതൊട്ടപ്പന്മാരുടെ വീഡിയോ സൂക്ഷിച്ചുവച്ചിട്ടുണ്ട്; ഞാൻ മരിക്കുന്ന അന്ന് പുറത്തുവിടും; ‘അന്തിച്ചുവപ്പ്’ സിനിമയില്‍ അഭിനയിച്ചത് ആരാണ്? ബിരിയാണിയിലെ നായിക റെഡ്കാർപ്പറ്റില്‍ പോയി അവാർഡ് വാങ്ങിച്ചപ്പോള്‍ ഇട്ട ഡ്രസ്സിനേക്കാള്‍ കൂടുതല്‍ ഇട്ടാണ് ഞാൻ അഭിനയിച്ചിട്ടുള്ളത് :ടി.ടി ഉഷ

കൊച്ചി: ലയാളത്തില്‍ ഒരുകാലത്തെ സൂപ്പർ നായികമാരില്‍ ഒരാളായിരുന്നു ടി ടി ഉഷ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി ടി ടി ഉഷയെ മോശമായി ചിത്രീകരിക്കാറുണ്ട്.
ഒരുകാലത്തെ ബി ഗ്രേഡ് മലയാള സിനിമകളില്‍ നായികയായിരുന്നു ടി.ടി ഉഷ എന്ന് പറഞ്ഞു കൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം. ഇതില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം.

ഒരുകാലത്ത് മലയാള സിനിമ അങ്ങനെയായിരുന്നു. താൻ മാത്രമല്ല മലയാള സിനിമയുടെ തല തൊട്ടപ്പന്മാർ എന്ന് പറയപ്പെടുന്ന നടന്മാരും ഇത്തരം ചിത്രങ്ങളിലൂടെ അഭിനയിച്ചു വന്നവരാണെന്ന് ടി.ടി ഉഷ പറഞ്ഞു. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ നടിമാരും താൻ അഭിനയിച്ച പോലത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളവരാണെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നടിച്ചു.

“അഗ്നിനിലാവ് എന്നുപറഞ്ഞ സിനിമയിലെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫസ്റ്റ് സീനില്‍ തന്നെ ഒരു സ്ത്രീ ഓടുന്നതാണ്, അതായത് ഞാൻ. അവരുടെ പിന്നാലെ മുഖംമൂടിയിട്ട ആള്‍ക്കാർ ഓടുകയാണ്. എന്നെ പിടിച്ചു നിർത്തുമ്പോള്‍ ഉപദ്രവിക്കരുത് എന്ന് ഞാൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോള്‍ അവർ മുഖംമൂടി ഊരുന്നു. സിനിമയ്‌ക്കുള്ളിലെ ഒരു ഷൂട്ട് ആയിരുന്നു അത്. മാമുക്കോയ, ജഗതി, ജഗദീഷ് എന്നിവരാണ് മുഖംമൂടി ഊരുന്നത്. ഒരു ബ്രായുടെ പരസ്യം ആയിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആ വീഡിയോ പൊക്കിപ്പിടിച്ചുകൊണ്ട് ഇതാണ് അവള്‍ എന്നു പറഞ്ഞ് പരിഹസിക്കുന്നവർ ഉണ്ട്. സിനിമയില്‍ പരസ്യം എടുക്കുന്നതായി കാണിച്ച ഇന്നസെന്റിനോ, കൂടെ അഭിനയിച്ച നടന്മാർക്കോ ഇല്ലാത്ത ഒരു മാനക്കേട് എനിക്ക് എന്തിനാണ്”.

“പഴയ കാലഘട്ടത്തില്‍ ഞാൻ അഭിനയിച്ച പോലത്തെ പടത്തില്‍ അഭിനയിക്കാത്ത
സ്ത്രീകള്‍ ആരാണുള്ളത്. ഇന്നിവിടെ വിളങ്ങി തിളങ്ങി നില്‍ക്കുന്ന സകല നടിമാരും ഞാൻ അഭിനയിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയിച്ചവരാണ്. അവർക്കില്ലാത്ത പ്രശ്നം എനിക്കെന്തിനാണ്. അതാണ് ഒതുക്കപ്പെടല്‍.

പലതും വെട്ടി തുറന്നു പറയുന്നതിനാല്‍ എന്നെ പലരും ഒതുക്കി. ബിരിയാണി സിനിമ ആഘോഷിച്ചവരാണ് മലയാളികള്‍. അതിലെ നായിക റെഡ്കാർപ്പറ്റില്‍ പോയി അവാർഡ് വാങ്ങിച്ചപ്പോള്‍ ഇട്ട ഡ്രസ്സിനേക്കാള്‍ കൂടുതല്‍ ഇട്ടാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്”.

“അന്ന് നമ്മുടെ സിനിമ അങ്ങനെയായിരുന്നു. 87-ലാണ് ഞാൻ സിനിമ തുടങ്ങുന്നത്. അന്നത്തെ സിനിമയിലെ റൊമാൻറിക് സീനുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഞാൻ എന്തേലും അഭിപ്രായം പറഞ്ഞാല്‍ പഴയ പടവും വലിച്ചോണ്ട് വരും. എന്റെ ഫോണിനകത്ത് ഇന്നത്തെ സിനിമയിലെ തല തൊട്ടപ്പന്മാർ എന്ന് പറയുന്ന സകലരുടെയും വീഡിയോ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞാൻ മരിക്കുന്ന അന്ന് മുഴുവനും റിലീസ് ചെയ്യും.

കാരണം ഇവർ തന്നെയാണ് എന്നെ വിരല്‍ ചൂണ്ടുന്നത്. അവരെല്ലാം ഈ കൂട്ടത്തില്‍ അഭിനയിച്ചു വന്നവരാണ്. ഞാൻ പേരൊന്നും പറയുന്നില്ല. ഞാൻ അഭിനയിച്ചു വന്ന പോലെ അഭിനയിച്ചു വന്നവരാണ് ഇന്നത്തെ സ്റ്റാർസ്”.

“എന്റെ കൂടെ അഭിനയിച്ച സത്താർ, സുധീർ, ഷാനവാസ്, പ്രതാപചന്ദ്രൻ, എന്തിന് വിൻസന്റ് മാഷ് പോലും അഭിനയിച്ചിട്ടുണ്ട്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം എന്താണ് എനിക്ക് മാത്രം. കൂടെ അഭിനയിക്കുന്ന ആള്‍ക്കാർക്ക് ഇത് ബാധകമല്ലേ.

അവർക്കൊന്നും ഇല്ലാത്ത ഒരു നെഗറ്റീവ്
ടിടി ഉഷ എന്നു പറയുന്ന ഒരു സ്ത്രീയ്‌ക്ക് മാത്രം എന്താണ്. ‘അന്തിച്ചുവപ്പ്’ എന്ന പടത്തില്‍ ആരാണ് അഭിനയിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചാല്‍ മതി. അതേപോലെ ‘ഉണരൂ’ എന്ന സിനിമ. സകല സിനിമാക്കാരും അഭിനയിച്ചതില്‍ കൂടുതലൊന്നും ഞാൻ അഭിനയിച്ചിട്ടില്ല”-ടി.ടി ഉഷ പറഞ്ഞു.