
തൃശൂർ: പൊതുപരിപാടിക്കിടെ അവതാരകനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം.
മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ് മുഖ്യമന്ത്രി തിരുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ലൊരു കൈയ്യടിയോടു കൂടി ഈ മഹനീയ കർമ്മം…. എന്ന് അവതാരകൻ പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി രൂക്ഷമായി നോക്കുന്നതു പരിപാടിയുടെ വീഡിയോയില്‍ കാണാം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, റവന്യൂമന്ത്രി കെ.രാജൻ എന്നിവരും സമീപത്ത് നില്‍പ്പുണ്ടായിരുന്നു.
കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്നായിരുന്നു അനൗണ്‍സറോട് മുഖ്യമന്ത്രിയുടെ നിർദേശം.
ഭൂരഹിതര്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഭൂമി നല്‍കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങാണ് മാറ്റാംപുറത്ത് നടന്നത്. കോർപ്പറേഷൻ ജീവനക്കാരനായിരുന്നു പരിപാടിയില്‍ അനൗണ്‍സർ. ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്ന് അനൗണ്‍സര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നാലെ ഇവിടെ ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നമ്മള്‍ അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ. അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വലിയ കൈയടിയാണ് സദസില്‍നിന്ന് ഉയർന്നത്.