video
play-sharp-fill

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി ; റിപ്പോര്‍ട്ട് നാളെ കിട്ടും, എന്താണെന്നറിയാന്‍ കാത്തിരിക്കൂ : മുഖ്യമന്ത്രി

തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി ; റിപ്പോര്‍ട്ട് നാളെ കിട്ടും, എന്താണെന്നറിയാന്‍ കാത്തിരിക്കൂ : മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ തന്റെ കൈയ്യില്‍ കിട്ടും. ഇപ്പോള്‍ വിവരങ്ങള്‍ അറിയില്ല. അതുകൊണ്ട് തന്നെ പറയാനും കഴിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റിപ്പോര്‍ട്ട് കാണാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് നാല് ദിവസം കാത്തിരുന്നാല്‍ മതിയാകും. റിപ്പോര്‍ട്ടില്‍ എന്താണെന്ന് മനസിലാക്കാന്‍. അപ്പോഴേയ്ക്കും ജനത്തിന്റെ മനസില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ 24 ന് മുമ്പ് റിപ്പോര്‍ട്ട് ലഭിക്കണം എന്ന് ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോര്‍ട്ട് നാളെ കൈയ്യിലെത്തും. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ എതിര്‍പ്പിന് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതല്ല സര്‍ക്കാരെന്നും പി വി അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടിയുടേതായ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ എതിര്‍പ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.