വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിൽ ഗുഡ്‌സ് ഓട്ടോയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Spread the love

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു.

video
play-sharp-fill

ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം ഉണ്ടായത്.

വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദന്‍ – അനിത ദമ്പതികളുടെ മകനാണ് ആദര്‍ശ്.