കെട്ടിടത്തിൽ നിന്ന് ഉഗ്ര ശബ്ദം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക് ; ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട റാന്നി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അസം സ്വദേശിയായ ഗണേശിന് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.
കെട്ടിടത്തിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് ആദ്യം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് വ്യക്തമായി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി,പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ജനല്‍ ചില്ലുകളും മറ്റും താഴത്തേക്ക് തെറിച്ചുവീണു. റോഡിലേക്കും തെറിച്ചുവീണു.