play-sharp-fill
ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകന്‍റെ പരിശീലനം അതിരുകടന്നു; ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അപകടം മനസ്സിലാക്കി കാര്‍ നിർത്തി യുവതി ഇറങ്ങിയോടി; ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; ഇയാൾക്കെതിരെ പീഡന ശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപകന്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം മാറനല്ലൂരിലാണ് കേസിനാസ്പദമായ സംഭവം.

ഊരുട്ടമ്പലം സ്വദേശി എ. സുരേഷ് കുമാര്‍ (50) ആണ് പോലീസിന്റെ പിടിയിലായത്. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് പീഡന ശ്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനിടെ സുരേഷ് കുമാര്‍ യുവതിയോട് മോശമായി പെരുമാറി.

അപകടം മനസ്സിലാക്കിയ യുവതി കാര്‍ വഴിയരികില്‍ നിര്‍ത്തിയ ശേഷം ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ കാറിന് അടുത്തേക്ക് ഓടിക്കൂടി. ഭയന്ന അധ്യാപകന്‍ കാറുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന നാട്ടുകാര്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെത്തിയ മാറനല്ലൂര്‍ പോലീസിന് പ്രതിയെ കൈമാറിയ ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഊരൂട്ടമ്പലം പെരുമുള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ് കുമാറിനെതിരെ പീഡന ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.