സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി; മരിച്ചത് തമിഴ്നാട് സ്വദേശി

Spread the love

തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.

തമിഴ്നാട് സ്വദേശി അഭിഷേക് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് സംഭവം.

രണ്ട് കാറുകളിലായി ഒമ്പത് പേരാണ് കടപ്പുറത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ആറ് പേരാണ് കടലിലിറങ്ങിയത്. ഇതിനിടെ രണ്ട് പേർ തിരയിൽപ്പെടുകയായിരുന്നു.