play-sharp-fill
വാഗമൺ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനരഹിതം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചില്ലുപാലം അടച്ചിട്ട് 3 മാസം, സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

വാഗമൺ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനരഹിതം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചില്ലുപാലം അടച്ചിട്ട് 3 മാസം, സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

 

ഇടുക്കി: വാഗമണ്ണിലെ ഗ്ലാസ്‌ ബ്രിഡ്ജ് പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നു മാസങ്ങൾക്കു മുമ്പ് അടച്ച ചില്ലുപാലം തുറക്കാൻ നടപടിയില്ല.

 

ഇടുക്കി ടൂറിസത്തിന്റെ പ്രധാന ഭാഗമെന്ന് വിലയിരുത്തുന്ന ചില്ലുപാലത്തിൽ കയറാനായി കിലോമീറ്ററുകൾ സഞ്ചരിച്ച്  വാഗമണ്ണിൽ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. ഓണക്കാലത്ത് പോലും പ്രവേശനമില്ലെന്ന്  എന്നുള്ളതാണ് വസ്തുത. മാത്രമല്ല ഗ്ലാസ് ബ്രിഡ്ജിലേക്ക് സഞ്ചാരികളെ നയിക്കാൻ ഒരു സൂചന ബോർഡ് പോലും നൽകിയിട്ടില്ല.


 

ഇതുമൂലം സർക്കാരിനും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ് അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്‌ടറുടെ ഉത്തരവ് പ്രകാരം വാഗമൺ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ചില്ലുപാലം അടയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമുദ്രനിരപ്പിൽനിന്നും 3,500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബർ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്.

 

ഒരുദിവസം 1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ ഇതിലേറെ സഞ്ചാരികൾ ദിവസേന എത്തി. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ കയറാമായിരുന്നു. അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒൻപതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു.