“തലച്ചോറില്‍ ചോര്‍ച്ച”; ആറ് വര്‍ഷമായി മൂക്കൊലിപ്പാണെന്ന് യുവാവ്;സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്; കാരണം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
ദമാസ്കസ്: വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പിന് വിദഗ്ധ ചികിത്സ തേടിയെത്തിയ യുവാവിന്റെ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടർമാർ.
സിറിയൻ സ്വദേശിയായ 20 കാരനാണ് മൂക്കൊലിപ്പിനെ തുടർന്ന് ചികിത്സ തേടിയത്. യുവാവിന്റെ തലച്ചോറില്‍ ചോർച്ചയുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തല്‍.
ആറ് വർഷത്തോളമായി മൂക്കൊലിപ്പിനെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. യുവാവ്. ഇടയ്ക്കിടയ്ക്ക് തലവേദനയും തലകറക്കവും അനുഭവപ്പെടാറുണ്ട്. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൂക്കൊലിപ്പ് അസഹനീയമാ യതോടെ യുവാവ് ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു.
തലവേദനയുടെ കാരണം കണ്ടെത്താല്‍ യുവാവിന്റെ തലയില്‍ എക്സറേ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി. ഇതിന്റെ ഫലം കണ്ടതോടെയാണ്
ഡോക്ടർമാർ അമ്പരന്നത്. ആറ് വർഷങ്ങള്‍ക്ക് മുൻപ് യുവാവിന് വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് തലയോട്ടിയില്‍ പൊട്ടലുണ്ടാക്കുകയും ഇതോടെ ദ്വാരം രൂപപ്പെടുകയും ചെയ്തു. ഇതുവഴി തലച്ചോറിലെ സെറിബ്രോസ്പൈനല്‍ ഫ്ളുയിഡ് പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നായിരുന്നു പരിശോധനയില്‍ കണ്ടത്. തലച്ചോറ് ഈ ദ്വാരത്തിനടുത്തേയ്ക്ക് എത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കാർ അപകടത്തില്‍ യുവാവിന് വിശദമായ ചികിത്സ ആവശ്യമായിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തതോടെ ഇയാള്‍ മറ്റ് ചികിത്സകള്‍ വേണ്ടെന്ന് പറഞ്ഞ് ആശുപത്രി വിടുകയായിരുന്നുവെന്നാണ് ഡോക്ടർമാർ
പറയുന്നത്