play-sharp-fill
സർപ്രൈസ് കണക്കുകളുമായി വിജയ് ചിത്രം ദ ഗോട്ട് ഹിന്ദി പതിപ്പ്  മൾട്ടിപ്ലക്സ് റിലീസുകൾ ഇല്ലാതെയായിരുന്നു ഈ വിജയം സ്വന്തമാക്കിയത്

സർപ്രൈസ് കണക്കുകളുമായി വിജയ് ചിത്രം ദ ഗോട്ട് ഹിന്ദി പതിപ്പ് മൾട്ടിപ്ലക്സ് റിലീസുകൾ ഇല്ലാതെയായിരുന്നു ഈ വിജയം സ്വന്തമാക്കിയത്

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് താരമാണ് വിജയ്. ദ ഗോട്ട് ആഗോളതലത്തില്‍ 425 കോടി രൂപയിലധികം നേടിയിട്ടുണ്ട്.എന്നാല്‍ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യൻ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനായില്ല. ദ ഗോട്ട് ഹിന്ദിക്ക് 20.51 കോടി രൂപ മാത്രമാണ് നേടാനായത്.

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് മള്‍ട്ടിപ്ലക്സുകളില്‍ ദ ഗോട്ട് റിലീസ് ചെയ്‍തിരുന്നില്ലെന്നതും കണക്കിലെടുക്കണം. ദേശീയ മള്‍ട്ടിപ്ലക്സ് ശൃംഖലയില്‍ വിജയ് ചിത്രത്തിന്റെ ഹിന്ദിയെത്താത്ത് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിന്റെ ഹിന്ദിക്ക് വൻ കളക്ഷൻ നേടാൻ സാധിക്കാതിരുന്നത് അതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നഷ്‍ടമായി കണക്കാക്കാവുന്നതല്ല ഹിന്ദിയുടെ കളക്ഷൻ എന്നും വിലയിരുത്തലുണ്ട്.

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ് രാഷ്‍ട്രീയക്കാരനായതിനാല്‍ സ്വാഭാവികമായും രണ്ടാം ഭാഗത്തില്‍ ഉണ്ടാകാനിടയില്ല. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച്‌ നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.