അട്ടിപ്പിടിക കൊഞ്ചുമട പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു: തിങ്കളാഴ്ച മുതൽ സ്വകാര്യ ബസ്സുകൾ സർവീസ് പുനരാരംഭിക്കും
കുമരകം : കോണത്താറ്റ് പാലം പൊളിക്കാനാരംഭിച്ചതുമുതൽ കുമരകത്ത് യാത്രാക്ലശം രൂക്ഷമാണെങ്കിലും കൂടുതൽ സഹിക്കേണ്ടിവന്നിരുന്നത് കുമരകത്തിൻ്റെ തെക്കൻ പ്രദേശങ്ങളിലുള്ളവരാണ്.
ഇവരുടെ പ്രധാന ആവശ്യം ചന്തക്കവലയിലെ ബസ് ബേയിൽ അവസാനിപ്പിക്കുന്ന സർവീസ് അട്ടിപ്പിടിക, കൊഞ്ചുമട പ്രദേശങ്ങൾ വരെ വേണമെന്നതായിരുന്നു. ഈ ആവശ്യം തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത്
. അട്ടിപ്പിടിക, കൊഞ്ചുമട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന ആവശ്യം പല കാരണങ്ങളാൽ നടപ്പിലാക്കാൻ കഴിയാതിരിക്കുകയായിരുന്നു. താല്ക്കാലിക ബണ്ട് റോഡിലൂടെ ബസ്സുകൾ കടത്തിവിടാൻ കൈക്കൊണ്ട തീരുമാനം കോടതി ഉത്തരവിനെ തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ കോട്ടയത്തും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കുമരകത്തിൻ്റെ തെക്കൻ പ്രദേശവാസികളായ തൊഴിലാളികൾ വേതനത്തിലേറയും ഓട്ടോ കൂലിയായി നൽകേണ്ടിവന്നിരുന്നതായാണ് പരാതി ഉയർന്നിരുന്നത്. കുമരകത്തെ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ കളക്ടർ മുമ്പാകെ ആ വശ്യപ്പെട്ടതിനെ തുടർന്നാണ് തെക്കൻ പ്രദേശങ്ങളിലേക്ക് വീണ്ടും ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തി ചന്തക്കവലയിലെ ബസ് ബേയിൽ യാത്ര അവസാനിപ്പിക്കുന്ന 15ഓളം ബസ്സുകൾ രാവിലെ 6.00 മുതൽ 10.00 വരേയും വൈകുന്നേരം 4.00 മുതൽ 8.00 വരേയും അട്ടിപ്പിടിക, കൊഞ്ചുമട ബസ് സ്റ്റോപ്പ് വരെ സർവീസ് നടത്തണമെന്നാണ് പുതിയ തീരുമാനം.
പഞ്ചായത്ത് പ്രസിഡൻ്റ് ബസ് ഉടമകളുമായി ചർച്ച ചെയ്താണ് തീരുമാനം കെെക്കാെണ്ടിരിക്കുന്നത്. സമയക്രമം തിങ്കളാഴ്ച തീരുമാനിക്കും.