play-sharp-fill
പിടിച്ചു കെട്ടാൻ നോക്കിയിട്ട് കാര്യമില്ല..! കുതിച്ചുയർന്ന് സ്വർണ്ണവില, സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് പവന് 600 രൂപ; ആഭരണം വാങ്ങാനിരിക്കുന്നവർക്ക് കനത്ത തിരിച്ചടി

പിടിച്ചു കെട്ടാൻ നോക്കിയിട്ട് കാര്യമില്ല..! കുതിച്ചുയർന്ന് സ്വർണ്ണവില, സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് പവന് 600 രൂപ; ആഭരണം വാങ്ങാനിരിക്കുന്നവർക്ക് കനത്ത തിരിച്ചടി

കൊച്ചി: കഴിഞ്ഞ കുറച്ച്‌ ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഇന്ന് പവന് 600 രൂപ വർധിച്ച്‌ 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്‌ 6,960 രൂപയിലുമെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മേയ് 20തിന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് പഴങ്കഥയായത്. രാജ്യാന്തര വിപണിയില്‍ വെള്ളിയാഴ്ച സർവകാല ഉയരം തൊട്ടതിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുതിക്കുന്നത്.

രണ്ട് ദിവസത്തിനിടെ കേരള വിപണിയില്‍ 1,080 രൂപയാണ് പവന് വർധിച്ചത്.

അമേരിക്കയില്‍ പലിശ കുറച്ചതിന് ശേഷം സ്വർണ വില തുടർച്ചയായ ദിവസങ്ങളില്‍ മുന്നേറുകയാണ്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ 2,625 ഡോളർ വരെ എത്തിയ സ്വർണ വില 2,622.3 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആദ്യമായാണ് രാജ്യാന്തര വിപണിയില്‍ സ്വർണ വില 2,600 ഭേദിക്കുന്നത്. ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന പ്രതീക്ഷയും ഇസ്രയേല്‍ ഹമാസ് സംഘർഷം കനക്കുന്നതുമാണ് വില ഉയരാൻ കാരണം.

മൊത്തത്തിലുള്ള ഡോളറിന്റെ ദൗർബല്യവും സ്വർണത്തിന്റെ മുന്നേറ്റത്തെ സഹായിക്കുന്നു. ഇതിനൊപ്പം ചൈന, ഇന്ത്യ വിപണികളില്‍ നിന്നുള്ള ഡിമാന്റ് ഉയർന്നതും വില കൂടാൻ കാരണമായി.

വിലയെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ തുടർന്നാല്‍ ഉടൻ സ്വർണ വില 2,650 ഡോളർ വരെ എത്താമെന്നാണ് വിദഗ്ധരുടെ നിഗമനം.

അങ്ങനെയെങ്കില്‍ കേരളത്തിലും വില ഉയരും. തിരിച്ചടിയാണെങ്കില്‍ 2,600 ഡോളർ, 2,546 ഡോളർ നിലവാരത്തിലേക്ക് വില താഴാം. 2024 ല്‍ ഇതുവരെ 27 ശതമാനം നേട്ടമാണ് സ്വർണത്തിനുണ്ടായത്.

ദീപാവലി, നവരാത്രി ആഘോഷങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വില ഉയരുന്നത് കനത്ത തിരിച്ചടിയാണ്.

ഇന്നത്തെ വിലയില്‍ 22 കാരറ്റ് ഒരു പവന്റെ ആഭരണം വാങ്ങാൻ ഏകദേശം 63,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. സ്വർണ വില, പണിക്കൂലി, ഹാള്‍മാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ജുവലറികള്‍ ആഭരണ വില കണക്കാക്കുക. പവന് 55,680 രൂപ വരുമ്ബോള്‍ 10 ശതമാനം പണിക്കൂലിയായ 5,568 രൂപ നല്‍കണം. ഹാള്‍മാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ, ഇത് രണ്ടും ചേർത്താല്‍ 61,301 രൂപ വരും. ഇതിന് മുകളില്‍ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇതടക്കം 63,140 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.