
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി.
ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മാമം നദിയിലെ കൊല്ലായികടവിൽ നിന്ന് കണ്ടെത്തി.
ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ (30) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ഡൈവിങ് ടീം കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പേഴ്സും ഫോണും എല്ലാം വീട്ടിൽ വെച്ചിട്ടാണ് രാഹുൽ പോയത്.
ഇന്ന് രാവിലെ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് 10 മണിമുതൽ ആറ്റിങ്ങൽ സ്കൂബ ടീം തെരച്ചിൽ നടത്തുകയായിരുന്നു.
വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുത്തു.