video
play-sharp-fill

സല്‍മാനുമായി രഹസ്യ വിവാഹം, മധുവിധു ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പറന്നു; പ്രണയകാലത്ത് പല അഭ്യൂഹങ്ങളും ആരാധകർക്കിടയില്‍ പ്രചരിച്ചു ; അന്ന് ഐശ്വര്യ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സല്‍മാനുമായി രഹസ്യ വിവാഹം, മധുവിധു ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പറന്നു; പ്രണയകാലത്ത് പല അഭ്യൂഹങ്ങളും ആരാധകർക്കിടയില്‍ പ്രചരിച്ചു ; അന്ന് ഐശ്വര്യ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖകൻ

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു സല്‍മാൻ ഖാനും ഐശ്വര്യ റായിയും. ദില്‍ ദേ ഛുകേ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്.
എന്നാല്‍ മൂന്ന് വർഷത്തെ ആയുസേ ഇതിനുണ്ടായുള്ളു. ഇരുവരും വളരെ വേഗത്തില്‍ വഴി പിരഞ്ഞു.

അന്ന് ഇരുവരുടേയും പ്രണയകാലത്ത് പല അഭ്യൂഹങ്ങളും ആരാധകർക്കിടയില്‍ പ്രചരിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലോനാവാലയിലെ ഒരു ബംഗ്ലാവില്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞുവെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് രഹസ്യമായി നടത്തിയ വിവാഹത്തില്‍ പങ്കെടുത്തതെന്നും വാർത്തകള്‍ പരന്നു. ഐശ്വര്യയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും ഇരുവരും മധുവിധു ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പറന്നുവെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അക്കാലത്തുതന്നെ ഇതിനെല്ലാം മറുപടിയുമായി ഐശ്വര്യ രംഗത്തെത്തിയിരുന്നു. താൻ വിവാഹിതയാകുകയാണെങ്കില്‍ അത് ബോളിവുഡ് സിനിമാരംഗത്തെ എല്ലാവരേയും അറിയിച്ചുകൊണ്ടായിരിക്കുമെന്നും പരസ്യമായി പ്രഖ്യാപിക്കുമെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി.

‘അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ബോളിവുഡ് സിനിമാലോകം അത് അറിയുമായിരുന്നില്ലേ? അത്രയും ചെറുതാണ് സിനിമാലോകം. അമ്മയ്ക്ക് അപകടം സംഭവിച്ചശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാൻപോലും എനിക്ക് സമയം കിട്ടുന്നില്ല. വിവാഹം പോലെയുള്ള ഗൗരവമായ കാര്യങ്ങള്‍ നിഷേധിക്കുന്ന വ്യക്തിയല്ല ഞാൻ. എന്റെ വിവാഹം നടന്നിരുന്നെങ്കില്‍ ഞാൻ അത് അഭിമാനത്തോടെ ലോകത്തോട് പ്രഖ്യാപിക്കും. കൂടാതെ വിവാഹം കഴിക്കാനുള്ള സമയം എവിടെയാണ്? ഇതെല്ലാം വിഡ്ഢിത്തമാണ്’- അന്ന് അഭിമുഖത്തില്‍ ഐശ്വര്യ വ്യക്തമാക്കി.

സല്‍മാനുമായി വഴിപിരിഞ്ഞ ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രംഗത്തെത്തിയിരുന്നു. ശാരീരികമായും മാനസികമായും സല്‍മാൻ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആ പ്രണയകാലം ഒരു ദു:സ്വപ്നം പോലെയായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. സല്‍മാനുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്നും അവർ പ്രതിജ്ഞയെടുത്തു.