play-sharp-fill
ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; കിടങ്ങൂർ ജംക്‌ഷനിലെ വനിതാ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു ; കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ആയിരുന്നു സംഭവം

ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ; കിടങ്ങൂർ ജംക്‌ഷനിലെ വനിതാ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു ; കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ആയിരുന്നു സംഭവം

സ്വന്തം ലേഖകൻ

കിടങ്ങൂർ : ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്.


കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ആയിരുന്നു സംഭവം. ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: അനി. മക്കൾ: അപർണ (കാനഡ), അഭിരാമി (ചെന്നൈ), അഭിജിത്.