play-sharp-fill
പള്‍സര്‍ സുനിക്കെതിരേ കോട്ടയത്തും കേസ് ; കിടങ്ങൂരില്‍ നടത്തിയ പണാപഹരണക്കേസില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനു മുൻപേ പള്‍സര്‍ സുനി മുങ്ങി ;  സുനിയെ മുങ്ങാൻ സഹായിച്ചത് പ്രമുഖ സിനിമാതാരം

പള്‍സര്‍ സുനിക്കെതിരേ കോട്ടയത്തും കേസ് ; കിടങ്ങൂരില്‍ നടത്തിയ പണാപഹരണക്കേസില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനു മുൻപേ പള്‍സര്‍ സുനി മുങ്ങി ; സുനിയെ മുങ്ങാൻ സഹായിച്ചത് പ്രമുഖ സിനിമാതാരം

സ്വന്തം ലേഖകൻ

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടുന്ന കൊടുംക്രിമിനല്‍ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കെതിരേ ഏറ്റുമാനൂര്‍ കോടതിയിലും കേസ്. പാലായിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം നല്‍കിയ പണവുമായി 2014 മേയ് 19നു കെഎസ്‌ആര്‍ടിസി ബസില്‍ കോട്ടയത്തേക്ക് മടങ്ങിയ മുംബൈ സ്വദേശിയായ മാര്‍വാഡിയെ വൈകുന്നേരം നാലരയോടെ കിടങ്ങൂരില്‍ ആകമിച്ച്‌ പള്‍സര്‍ സുനി ഉള്‍പ്പെടുന്ന എട്ടംഗസംഘം നാലു ലക്ഷം രൂപയാണു തട്ടിയെടുത്തത്.

പള്‍സറും കൂട്ടാളികളും ബൈക്കിലും കാറിലുമായി പിന്നാലെ പുറപ്പെട്ടു ബസ് കിടങ്ങൂരില്‍ നിറുത്തിയപ്പോള്‍ മാര്‍വാഡി‌യുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു പണം തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ മാര്‍വാഡിയുടെ സീറ്റിനുസമീപം കൊള്ള സംഘത്തില്‍പ്പെട്ട ജിതിന്‍ എന്നൊരാള്‍ ഇരുപ്പുറപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദിവസങ്ങളിലാണ് മാര്‍വാഡി പണം വാങ്ങാന്‍ പാലായിലെ ജ്വല്ലറികളില്‍ എത്തിയിരുന്നതെന്നു പള്‍സര്‍ സംഘം മുന്‍കൂട്ടി അറിഞ്ഞിരുന്നു.

കിടങ്ങൂര്‍ കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങിയ സുനി കോടതിയില്‍ ഹാജരാകാതെ വന്നതോടെ ഇയാള്‍ക്കെതിരേ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. അപ്പോഴെല്ലാം കൊച്ചി സിനിമാ മേഖലയിലെ ഉന്നതരുടെ സംരക്ഷണത്തില്‍ സുനി സുരക്ഷിതനായി കൊച്ചിയിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രമുഖന്‍റെ ബിസിനസ്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സുനിയായിരുന്നു പ്രധാനി.

കിടങ്ങൂരില്‍ കൊള്ള നടത്തുന്നതിനു രണ്ടു ദിവസം മുന്‍പ് ആലുവയില്‍നിന്നു മോഷ്ടിച്ച കരിസ്മ ബൈക്കിലെത്തി പാലായില്‍ സുനി ട്രയല്‍ നടത്തിയിരുന്നു. അതിനുശേഷം ഓപ്പറേഷനായി പള്‍സര്‍ ബൈക്ക് തന്നെ വേണമെന്നു നിര്‍ദേശിച്ചതിനെ തുടര്‍ന്നു പ്രതികളിലൊരാള്‍ പള്‍സര്‍ ബൈക്ക് എത്തിച്ചു കൊടുത്തു.

കരിസ്മ മാറ്റിവച്ചു പള്‍സറില്‍ എത്തിയാണ് സുനി ഉള്‍പ്പെടുന്ന സംഘം പണം അപഹരിച്ച്‌ രക്ഷപ്പെട്ടത്. രണ്ടു ബൈക്കുകളും പിന്നീട് കിടങ്ങൂര്‍ പോലീസ് പിടിച്ചെടുത്തു. സുനിയും പ്രതികളില്‍ മറ്റൊരാളും ബൈക്കിലും മറ്റുള്ളവര്‍ കാറിലുമാണ് പാലായില്‍ നിന്നും ബസിനെ പിന്‍തുടര്‍ന്നത്.

കിടങ്ങൂരില്‍ നടത്തിയ പണാപഹരണക്കേസില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനു മുമ്ബേ പള്‍സര്‍ സുനി മുങ്ങിയിരുന്നു. ഇതേത്തുടര്‍ന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സമയത്താണ് നടിയെ ആ്രമിച്ച കേസില്‍ സുനി പിടിയിലായത്. ഒരു ജ്വല്ലറി ജീവനക്കാരന്‍റെ ഒത്താശയോടെയായിരുന്നു കവര്‍ച്ച.

ജ്വല്ലറിയില്‍നിന്നു മാര്‍വാഡി പണവുമായി പുറപ്പെട്ട വിവരം പള്‍സറിനെയും സംഘത്തെയും ജ്വല്ലറിയിലെ ജീവനക്കാരനാണ് മൊബൈല്‍ ഫോണില്‍ അറിയിച്ചത്. സ്വര്‍ണക്കടയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ഒരു ജീവനക്കാരന്‍ തിടുക്കത്തില്‍ ഫോണ്‍ ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുപതിനായിരം രൂപ പള്‍സര്‍ സുനി ഇയാള്‍ക്കു പ്രതിഫലം നല്‍കിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പെടെ നാലു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം അനുസരിച്ചാണ് പള്‍സര്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലായി. കിടങ്ങൂര്‍ പണാപഹരണക്കേസില്‍ കൂട്ടാളികള്‍ക്കു പള്‍സര്‍ ഇരുപതിനായിരം രൂപ വീതമാണ് നല്‍കിയത്.