play-sharp-fill
വജ്രജൂബിലി ആഘോഷങ്ങളുമായി കോട്ടയം അമലഗിരി ബി.കെ. കോളേജ്: ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 24 – ന് തുടക്കം: ഉദ്ഘാടനം ഡോ.ശശി തരൂർ എം പി .

വജ്രജൂബിലി ആഘോഷങ്ങളുമായി കോട്ടയം അമലഗിരി ബി.കെ. കോളേജ്: ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 24 – ന് തുടക്കം: ഉദ്ഘാടനം ഡോ.ശശി തരൂർ എം പി .

കോട്ടയം: ചങ്ങനാശേരി രൂപതയുടെ പ്രഥമമെത്രാനും വിശുദ്ധകുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ മാർ തോമസ് കുര്യാളശേരിയുടെ ദീർഘവീക്ഷണത്തിൻ്റെയും വിദ്യാഭ്യാസ ദർശനത്തിൻ്റെയും സാക്ഷാത്കാരമാണ് ബി.കെ. കോളേജ് .

ചങ്ങനാശേരി സെൻ്റ് തോമസ് പ്രൊവിൻസിലെ സന്യാസിനികൾ, ഇന്നാട്ടിലെ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1965 ൽ സ്ഥാപിച്ച അമലഗിരി ബിഷപ്പ്കുര്യാളശേരി കോളെജ് വജ്രജൂബിലിയിലേക്ക് കടക്കുകയാണന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു


അക്ഷരവെളിച്ചത്തിൻ്റെ ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബി.കെ. കോളേജ് കേരളത്തിലെ മികച്ച വനിതാ കലാലയങ്ങളിലൊന്നായിരിക്കുന്നു. 9 ഡിഗ്രി കോഴ്സുകളും
7 പി.ജി. കോഴ്സുകളും
ഇക്കണോമിക്സ് വിഭാഗത്തിലെ ഗവേഷണ കേന്ദ്രവും കോളേജിൻ്റെ അക്കാദമിക മികവിന് ഉദാഹരണങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിയർ ഓറിയൻ്റഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, കരിയർ & പ്ലെയ്സ്മെൻ്റ് സെൽ, നാലു വർഷ ഓണേഴ്സ് ബിരുദത്തോടൊപ്പം പാർട്ടൈം തൊഴിലവസരങ്ങൾ, സ്വയം എൻ പി ടി ഇ എൽ കോഴ്സുകൾ എന്നിവയൊക്കെ പഠനത്തോടൊപ്പം ഈ കലാലയം ഉറപ്പുവരുത്തുന്നു.

പ്രഗല്ഭരായ അധ്യാപകർ, പ്രശാന്തവും വിദ്യാർത്ഥി സൗഹൃദപരവുമായ പഠനാന്തരീക്ഷം, ആധുനികരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന സാങ്കേതിക മികവാർന്ന ക്ലാസ്റൂമുകൾ, സമാധാന പൂർണ്ണവും ശാന്തവുമായ കലാലയാന്തരീക്ഷം എന്നിവ അലഗിരിബി.കെ.കോളേജിൻ്റെ സവിശേഷതകളാണ്.

നിരവധി യൂണിവേഴ്സിറ്റി റാങ്കുകൾ, പാഠ്യ-പാഠ്യേതര രംഗത്തെ അപൂർവ്വ നേട്ടങ്ങൾ. NAAC A+ ഗ്രേഡ്, NIRF റാങ്കിംഗ് എന്നിവ കോളേജിനെ മികവിൻ്റെ കേന്ദ്രമാക്കുന്നു.

ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ സെപ്തംബർ 24 ന് രാവിലെ 10.30 ന് ആരംഭിക്കും. വജ്രജൂബിലിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക്12.00 നാണ്..അറുപതാം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കോളെജിൻ്റെ വളർച്ചയിൽ ഒപ്പം നടന്ന 60 ഗുരുഭൂതരെ ആദരിക്കും. അമലഗിരിയിലെ വിദ്യാർത്ഥിനികളായിരുന്ന 60 സന്യസ്തസമർപ്പിതരുടെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിനെ ഹൃദ്യമാക്കുന്നു.

അധ്യാപകരും അനധ്യാപകരും പൂർവ്വവിദ്യാർത്ഥിനികളും രക്ഷാകർതൃ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭരും പൊതുജനങ്ങളും പങ്കെടുക്കുന്ന മഹാസമ്മേളനത്തിന് കോളെജ് മാനേജർ റവ മദർ ലില്ലി റോസ്അദ്ധ്യക്ഷത വഹിക്കും. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് ഡോ. ശശി തരൂർ എം.പി. ആണ്.

വജ്രജൂബിലി വർഷത്തിലെ പ്രത്യേക കർമപദ്ധതികളുടെ റിലീസിംഗ് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിക്കും.എം.ജി. സർവ്വകലാശാല യുടെ വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ , പ്രിൻസിപ്പൽ ഡോ. മിനി തോമസ്,ഡോ. മിനി ആലീസ്, ഡോ. രേഖ മാത്യൂസ് , ഡോ. സ്റ്റാർലെറ്റ് മാത്യു എന്നിവർ സംസാരിക്കും’

വാർത്താ സമ്മേളനത്തിൽ
മാനേജർ റവ . സി. ലില്ലി റോസ്, പ്രിൻസിപ്പൽ ഡോ. മിനി തോമസ് , ബർസാർ റവ.സി. മോൻസിറ്റ , ജനറൽ കൺവീനർ ഡോ.സ്റ്റാർലെറ്റ് മാത്യു, മിസ്. ഷെറിൻ ജോർജ്, മിസ്. സ്മൃതി മേരി മാണി
എന്നിവർ പങ്കെടുത്തു.