play-sharp-fill
കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം : ജൂനിയർ ഡോക്ടർമാരുടെ 42 ദിവസത്തെ സമരം അവസാനിപ്പിച്ചു, ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും, ഒ പി ബഹിഷ്കരണം തുടരും

കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം : ജൂനിയർ ഡോക്ടർമാരുടെ 42 ദിവസത്തെ സമരം അവസാനിപ്പിച്ചു, ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും, ഒ പി ബഹിഷ്കരണം തുടരും

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു.

 

ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിലെ ജോലിയിൽ പ്രവേശിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ഒപി ബഹിഷ്കരണം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.


 

കൊൽക്കത്തയിലെ സ്വാസ്ഥ്യ ഭവന് പുറത്തുള്ള ധർണ പിൻവലിച്ചതായും കൊൽക്കത്തയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിലേക്ക് റാലി നടത്തുമെന്നും പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് അംഗങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡോക്ടർമാരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതിനാൽ ഇതൊരു വിജയമായി കാണുന്നു എന്നും അംഗങ്ങൾ വ്യക്തമാക്കി. ഡോക്ടർമാർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ പ്രാരംഭ വിജയം കൈവരിച്ചെന്നും സംഭവം മറച്ചുവെക്കാനുള്ള ഹീനമായ ഗൂഢാലോചനയും അന്വേഷണത്തെ തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങളും തടയാൻ പ്രതിഷേധങ്ങൾക്ക് കഴിഞ്ഞെന്നും പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് പറഞ്ഞു.