play-sharp-fill
നിപ്പ, എംപോക്സ്: ദേശീയപാത ഒരുവശം പൂർണമായി അടച്ച് ഗതാഗതം തടഞ്ഞ് തമിഴ്നാട് സർക്കാരിന്റെ പരിശോധന

നിപ്പ, എംപോക്സ്: ദേശീയപാത ഒരുവശം പൂർണമായി അടച്ച് ഗതാഗതം തടഞ്ഞ് തമിഴ്നാട് സർക്കാരിന്റെ പരിശോധന

 

പാലക്കാട്: മലപ്പുറത്ത് നിപ്പ ബാധിച്ചു വിദ്യാർഥി മരിച്ച പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് സർക്കാർ പരിശോധന ശക്തമാക്കി. പാലക്കാട് ജില്ലയിൽ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും തുടങ്ങി. ദേശീയപാതയിൽ ഒരു വശം പൂർണമായി അടച്ചു വശം പൂർണമായി അടച്ചു ഗതാഗതം തടഞ്ഞാണു പരിശോധന.

 

ചരക്കു വാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡിലൂടെ തിരിച്ചു വിട്ടാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പിനൊപ്പം റവന്യു, പൊലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്.


 

വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർയാത്ര അനുവദിക്കുന്നത്. പനി ബാധയോ മറ്റു ലക്ഷണങ്ങളോ ശ്രദ്ധയിൽപെട്ടാൽ പൂർണവിവരങ്ങൾ ശേഖരിച്ചും ആരോഗ്യ സ്ഥ‌ിതി ഉറപ്പാക്കിയ ശേഷവും മാത്രമേ യാത്ര അനുവദിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിപ്പയുമായി ബന്ധപ്പെട്ടു ഇന്നലെ കേരളത്തിൽ മറ്റു ഫലങ്ങളെല്ലാം നെഗറ്റീവായെങ്കിലും 2 മാസത്തിനിടെ തുടർച്ചയായി നിപ്പയും ഇതിനൊപ്പം ഇന്നലെ മലപ്പുറത്തു തന്നെ എംപോക്സും സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധന കർശനമായി തുടരാനാണ് സർക്കാർ നിർദേശമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

 

വാളയാർ-ചാവടിക്കു പുറമേ മീനാക്ഷിപുരം, ആനക്കട്ടി, ഗോപാലപുരം, ഗോവിന്ദാപുരം മേഖലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സംശയം തോന്നിയാൽ അത്യാവശ്യ യാത്രയല്ലെങ്കിൽ മടങ്ങാൻ നിർദേശിക്കുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.

 

ആംബുലൻസുകളും അവശ്യ സർവീസുകളും വിവിധ ആശുപ്രതികളിലേക്ക് ചികിത്സ തേടിപ്പോകുന്നവരുടെ വാഹനങ്ങളും പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്. ഇവർ രേഖകൾ കയ്യിൽ കരുതണം.