video
play-sharp-fill
Main
സാമ്പത്തിക തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു ; പ്രതി പിടിയിൽ

സാമ്പത്തിക തർക്കത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു ; പ്രതി പിടിയിൽ

Spread the love

ചെന്നൈ : യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

യുവതിയുടെ സുഹൃത്തായ ശിവഗംഗ സ്വദേശി മണികണ്ഠനെയാണ് പിടികൂടിയത്. യുവതിയുമായി സാമ്ബത്തിക തർക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പോലീസിന് മൊഴി നല്‍കി.

തോറല്‍പക്കം സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ബ്രോക്കർ മുഖേനയാണ് സെക്സ് വർക്കറായിരുന്ന ദീപയെ മണികണ്ഠൻ പരിചയപ്പെടുന്നത്. പിന്നാലെ ബുധനാഴ്ച ഇരുവരും തോറല്‍പക്കത്തേക്ക് പോയി. യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് മണികണ്ഠനെ പ്രകേപിപ്പിച്ചത്. ഇത് സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം ക്ഷണങ്ങളാക്കി മുറിച്ച്‌ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ വൈകിയും ദീപ വീട്ടിലെത്താതിരുന്നതോടെ യുവതിയുടെ സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചപ്പോഴാണ് യുവതി അവസാനമായി തോറല്‍പക്കം ഭാഗത്ത് പോയതായി കണ്ടെത്തിയത്. പിന്നാലെ സഹോദരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ബ്രോക്കർക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.