ബുദ്ധിയും വിവേകവുമുള്ള തത്തയെ കാണാതായി ; പിടിച്ചുകൊടുക്കുന്നവര്‍ക്ക് കുടുംബം 10,000 രൂപ പ്രതിഫലം നല്‍കും….! മനുഷരുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള മിമിക്രിക്കാരൻകൂടിയാണ് തത്ത .

Spread the love

അയോദ്ധ്യ: കാണാതായ തത്തയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ അയോദ്ധ്യയിലെ ഒരു കുടുംബം. മനുഷ്യരുടെ ശബ്ദം കൃത്യമായി അനുകരിക്കുന്ന വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് അവരുടെ പേരുവിളിച്ച്‌ ആശംസ നല്‍കുന്ന വളരെ

ഇന്റലിജന്റായ തത്തയെയാണ് കാണാതായതെന്ന് കുടുംബം പറയുന്നു.
കൂടിന്റെ വാതില്‍ അബദ്ധത്തില്‍ തുറന്നുകിടന്നപ്പോഴാണ് തത്ത രക്ഷപ്പെട്ടത്.

തങ്ങളുടെ വളര്‍ത്തു തത്തയെ നഷ്ടപ്പെട്ടതില്‍ അതീവ ദു:ഖിതരാണ് കുടുംബം. ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. തത്തയെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചുകൊടുക്കാന്‍ പറ്റ 1യില്ലെങ്കില്‍ അതുമായി ബന്ധപ്പെടുന്ന എന്തെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞാലും ഇതേ പ്രതിഫലം കുടുംബം നല്‍കുമെന്ന് ഉടമയായ അര്‍ഷദ് അഫ്‌സല്‍ ഖാന്‍ പറയുന്നു.

കഴുത്തില്‍ ചുവപ്പ് പാടുകളുള്ള തത്തയാണെന്നും പോസ്റ്ററില്‍ പറയുന്നു. മിട്ടു എന്ന് പേരിട്ട് വിളിക്കുന്ന തത്ത വര്‍ഷങ്ങളായി കുടുംബത്തോടൊപ്പമായിരുന്നുവെന്ന്
അയല്‍ക്കാര്‍ പറയുന്നു.

പൊതുസ്ഥലങ്ങള്‍, കോടതി പരിസരം, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഫസിയാബാദ് നഗരത്തിലെ നീല്‍ വിഹാര്‍ കോളനിയിലാണ് തത്തയുടെ ഉടമ താമസിക്കുന്നത്. മിട്ടു നന്നായി പരിശീലനം കിട്ടിയ വളരെയധികം ബുദ്ധിയുള്ള തത്തായാണെന്നും അയല്‍ക്കാര്‍ പറയുന്നു.