ആറു വയസ്സുകാരിയുടെ ചൂണ്ടുവിരൽ ചില്ലു കുപ്പിയിൽ; ഏറെ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല; ഒടുവിൽ കുട്ടിയെ ഫയർ സ്റ്റേഷനിലെത്തിച്ചു; സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ചില്ലു കുപ്പി മുറിച്ചു നീക്കം ചെയ്തു

Spread the love

പത്തനംത്തിട്ട: പത്തനംത്തിട്ട ഏനാദിമംഗലത്ത് ആറ് വയസുകാരിയുടെ വിരൽ ചില്ലുകുപ്പിയില്‍ കുടുങ്ങി. ഏനാദിമംഗലം  പഞ്ചായത്ത്‌, എളമണ്ണൂർ പൂതങ്കര, മംഗലത്ത് വീട്ടിൽ അഭിലാഷിന്‍റെ മകൾ ആരണ്യയുടെ വലത് കൈയിലെ ചൂണ്ടുവിരലിലാണ് ചില്ലുകുപ്പി കുടുങ്ങിയത്.

video
play-sharp-fill

എത്ര പരിശ്രമിച്ചിട്ടും കൈ പുറത്ത് എടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം ഫയര്‍ഫോഴ്സിന്‍റെ സഹായം തേടി.

കുട്ടിയെ ഫയര്‍ സ്റ്റേഷനിലെത്തിച്ചപ്പോൾ വളരെ ശ്രദ്ധയോടെ ചില്ലുകുപ്പി മുറിച്ചു നീക്കം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ വേണു, സീനിയർ ഫയർ ഓഫീസർ സന്തോഷ്‌, മെക്കാനിക് ഗിരീഷ്, ഫയർ ഓഫീസർമാരായ സന്തോഷ്‌, അജീഷ്, ശ്യാം, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.