നിരോധിത മയക്കുമരുന്നുകളുമായി കാറിൽ കറക്കം ; യുവതിയടക്കം അഞ്ചംഗ സംഘം കുമളിയിൽ എക്സൈസിൻ്റെ പിടിയിൽ

Spread the love

കുമിളി : നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കം 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് സംഘം പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു.

കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തല സ്വദേശി എഡ്വിൻ ഡേയ്സ് (24), കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജസ്റ്റിൻ ജോസഫ് (26), വൈക്കം ബ്രഹ്‌മമംഗലം സ്വദേശി വൈഹരി (24), തൊടുപുഴ മുട്ടം സ്വദേശിനി ജെറിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും എം.ഡി.എം.എ, ബ്രൗണ്‍ഷുഗർ, ബ്രൗണ്‍ഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയില്‍ പേപ്പർ എന്നിവ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ എക്സൈസ് സംഘം ജാമ്യത്തില്‍ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്റ്റർ കെ.വി. ബിജു, കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.