ഇടുക്കിയിൽ കനാലിൽ കാൽ വഴുതിവീണ് 12 ക്കാരന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു; ഓണാവധിക്ക് ബന്ധുവീട്ടിൽ എത്തിയതാണ് ഇരുവരും
ഇടുക്കി: ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാർ ടണലിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികളെ കാണാതായി.
ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുൽ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ ഉപ്പുതറ സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി.
രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ വീട്ടിലെത്തിയതായിരുന്നു.
Third Eye News Live
0