
കോട്ടയം : ലോക നദി ദിനത്തോടനുബന്ധിച്ച് ആകാശവാണി തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന “ഹലോ ആകാശവാണി” പരിപാടിയിലേക്ക് സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ പ്രേക്ഷകർക്ക് വിളിക്കാവുന്നതാണ്.
നദികളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും സെപ്തംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ലോക നദി ദിനം ആചരിക്കുന്നത്.
ആകാശവാണി അവതരിപ്പിക്കുന്ന പരിപാടിയിൽ നദികളുമായി ബന്ധപ്പെട്ട പൊതു നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രമുഖ അഭിഭാഷകനായ അഡ്വ. കെ അനിൽകുമാർ മറുപടി നൽകുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയിൽ പങ്കെടുക്കാൻ ഈ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. 9495964321, 9496556321, 9496596321