video
play-sharp-fill

26കാരനെ ഹണിട്രാപ്പിൽ കുടുക്കി 15 കാരൻ: ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പണവുമായി കൊടേക്കനാലിൽ ട്രിപ്പ് പോയി: ഒടുവിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ അഞ്ച് അംഗ സംഘം പോലീസിന്റെ പിടിയിൽ

26കാരനെ ഹണിട്രാപ്പിൽ കുടുക്കി 15 കാരൻ: ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പണവുമായി കൊടേക്കനാലിൽ ട്രിപ്പ് പോയി: ഒടുവിൽ പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ അഞ്ച് അംഗ സംഘം പോലീസിന്റെ പിടിയിൽ

Spread the love

 

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചു വരുത്തി മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ. അരീക്കോട് സ്വദേശി അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

 

കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്. ഹണിട്രാപ്പ് കെണിയൊരുക്കിയത് 15കാരനാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 

സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരനെ പരിചയപ്പെട്ടതാണ് തട്ടിപ്പിന് തുടക്കം. 15കാരനുമായുള്ള സൗഹൃദം ശക്തമായതോടെയാണ് അരീക്കോട് വെച്ച് കൗമാരക്കാരനെ കാണാമെന്ന് പരാതിക്കാരൻ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ അരീക്കോട്ടെത്തിയ 26കാരനെ പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങിയ 26കാരൻ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. എന്നാൽ സംഘം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് 26കാരൻ പോലീസിൽ പരാതി നൽകി.

 

തുടർന്ന് പോലീസ് കേസെടുത്ത്  അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടു പേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.