video
play-sharp-fill

16 – കാരിയെ ലൊക്കേഷനുകളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു ; പ്രശസ്ത നൃത്ത സംവിധായകൻ ജാനി മാസ്റ്ററിനെതിരെ പോക്സോ കേസ്

16 – കാരിയെ ലൊക്കേഷനുകളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു ; പ്രശസ്ത നൃത്ത സംവിധായകൻ ജാനി മാസ്റ്ററിനെതിരെ പോക്സോ കേസ്

Spread the love

ബംഗളൂരു : പ്രശസ്ത നൃത്ത സംവിധായകൻ ജാനി മാസ്റ്ററിനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്ബലം എന്നീ സിനിമകളുടെ നൃത്തസംവിധാനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ തെലുഗ് നൃത്ത സംവിധായകനാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.

ഇയാള്‍ക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ജാനി മാസ്റ്റർ.

ജാനിമാസ്റ്ററുടെ കൂടെ 16 വയസ്സുള്ളപ്പോള്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ പല ലൊക്കേഷനുകളില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് ദിവസം മുൻപാണ് പെണ്‍കുട്ടി മുദ്ര വച്ച കവറില്‍ പരാതിയുമായി തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സുണ്ട്. സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് പോക്സോ വകുപ്പുകള്‍ കൂടി ചുമത്തിയത്.