കോട്ടയം ജില്ലയിൽ നാളെ (19 /09/2024) വാകത്താനം, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (19 /09/2024) വാകത്താനം, മീനടം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (19/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

വാകത്താനം കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പരിപാലന, ഞാലിയാകുഴി, ഇലവക്കോട്ട, ഉണ്ണാമറ്റം എന്നീ ഭാഗങ്ങളിൽ 19-09-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യൂതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ നാളെ(19/09/24) 9:30 മുതൽ 5 വരെയും വട്ടോലി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേളൻകവല, എസ്എൻഡിപി , കൂനന്താനം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 19/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ പൈക 33 കെ വി ലൈനിൽ വർക്കുള്ളതിനാൽ 19 9 24 രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ പൈക സെക്ഷനു കീഴിലുള്ള പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തലപ്പാടി ,മുക്കാട്, എന്ന ട്രാൻസ്ഫോമർ പരിധിയിൽ നാളെ ( 19/09/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.