മല കയറുന്നതിനിടെ ഹൃദയാഘാതം മൂലം പത്തനംതിട്ട സിപിഒ ഉദ്യോഗസ്ഥൻ മരിച്ചു

Spread the love

 

പത്തനംതിട്ട: ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോയ സിപിഒ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അമൽ ജോസാണ് (28) അപ്പാച്ചിമേട്ടിൽ മരിച്ചത്.

 

തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥൻ ആയിരുന്നു അമൽ. നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചു വേദനയുണ്ടായത്. പ്രാഥമിക ശുശ്രൂഷയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.