ശരീരഭാരം കുറയ്ക്കാൻ എല്ലാം ട്രൈ ചെയ്തു മടുത്തോ എങ്കിൽ ഭക്ഷണത്തിനുശേഷം ഈ പാനീയങ്ങൾ കുടിച്ചു നോക്കൂ
ഒ രു പ്രായം എത്തിയാല്‍, അല്ലെങ്കില്‍ ശരീര ഭാരം കൂടി എന്ന് സ്വയം തോന്നിയാല്‍ സ്വാഭാവികമായും എല്ലാവര്‍ക്കും അത് കുറയ്ക്കണമെന്ന തോന്നല്‍ ഉണ്ടാകും.
പിന്നീടങ്ങോട്ട് ഡയറ്റിന്റെ കാലമായിരിക്കും. ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ചും ഇതുവരെ കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ഡയറ്റില്‍ ശ്രദ്ധിച്ചുള്ള കാര്യങ്ങളിലേക്കായിരിക്കും പിന്നീട് എല്ലാവരും ശ്രദ്ധ നേടുന്നത്.
ഡയറ്റില്‍ ഏറ്റവും കൂടുതല്‍ ചെയ്യേണ്ട പ്രധാന കാര്യം രാത്രിയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ്. അതും സാധാരണ കഴിക്കുന്ന സമയത്തല്ലെന്നും ഓര്‍ക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയിലെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയും കുറയ്ക്കണം എന്നത് നിര്‍ബന്ധമാണ്. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാന്‍ ചില പാനീയങ്ങളും ഏറെ സഹായിക്കും. അത്തരം പാനീയങ്ങള്‍ പരിചയപ്പെടാം.
രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. ഇതെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഉപകാരപ്പെടും.
-ഇഞ്ചി ചേര്‍ത്ത് ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം ഇത് കുടിയ്ക്കുന്നത് നല്ല ദഹനത്തിനും സഹായിക്കും.
-ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷിക്കേണ്ട ഒന്നാണ് അയമോദക വെള്ളം. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഇത്. അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
-രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല ഇത് കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.