തിരുവനന്തപുരത്ത് റോഡ് സൈഡിൽ നിർത്തിയിട്ട കാറിൽ നിന്ന് ദുർഗന്ധം ; പരിശോധനയിൽ സീറ്റിനടിയിൽ നിന്ന് പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

Spread the love

തിരുവനന്തപുരം : കഴക്കൂട്ടത്ത് കാറിനുള്ളിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചത് പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ(48). കാറിന്റെ സീറ്റിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്തുണ്ടായിരുന്നവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കാറിന്റെ പിൻ സീറ്റിനടിയിൽ ജോസഫ് പീറ്ററെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group