play-sharp-fill
മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ല, 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നത്, ചെലവാക്കിയ പണത്തിൻ്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാകുന്നത് ? കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു,പണം തട്ടാനുള്ള വൃത്തികെട്ട ഏർപ്പാടുമായി മുന്നോട്ടു പോയാൽ സഹകരിക്കാൻ കഴിയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

മലപ്പുറം: വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.

ചെലവാക്കിയ പണത്തിൻ്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാവുകയെന്ന് ചോദിച്ച അദ്ദേഹം മൃതദേഹം സംസ്കരിക്കാൻ 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും പറഞ്ഞു. സർക്കാരിൻ്റെ കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

വാർത്തയോടുള്ള റവന്യൂ വകുപ്പിൻ്റെ വിശദീകരണം സർക്കാരിനെ കൂടുതൽ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരിൽ പണം എഴുതിയെടുക്കുകയാണ് സർക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തട്ടാനുള്ള വൃത്തികെട്ട ഏർപ്പാടുകളുമായി മുന്നോട്ടു പോയാൽ സർക്കാരുമായി സഹകരിക്കാൻ പ്രയാസമുണ്ടാകുമെന്നും സലാം പറഞ്ഞു. ഈ സംഭവത്തിൽ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.