തൃശ്ശൂർ മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ സംഘർഷം; രണ്ടുപേർക്ക് പരിക്കേറ്റു; ജീവനക്കാർ യുവാക്കളെ അതിക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് സാക്ഷികൾ; സംഭവത്തിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പോലീസ്
തൃശ്ശൂർ: തൃശ്ശൂർ മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ ബാറിനു വെളിയിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.
ബാർ ജീവനക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുരാഗ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
അനുരാഗിനു നെറ്റിയിൽ മുറിവുണ്ട്. ബാറിനു പുറത്ത് റോഡിൽ വെച്ചു ജീവനക്കാർ യുവാക്കളെ അതിക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0