Spread the love

 

തിരുവനന്തപുരം: സഹകരണ ബാങ്കിലെ 18 സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് റസ്സൽപുരം സ്വദേശിയായ പത്മാവതി അമ്മ (80) യുടെ പരാതിയിൽ ലോകായുക്തയുടെ ഉത്തരവ്. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

video
play-sharp-fill

 

ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡന്‍റിനോടും സെക്രട്ടറിയോടും ലോകായുക്ത നിർദേശിച്ചു. സഹകര ബാങ്ക് പ്രസിഡന്‍റും സെക്രട്ടറിയും ഫണ്ട്‌ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്മാവതി അമ്മ ലോകായുക്തയ്ക്ക് പരാതി നൽകിയത്.

 

ഈ കേസിലാണ് പരാതിക്കാരിയുടെ 18 സ്ഥിര നിക്ഷേപങ്ങൾ ഒരു മാസത്തിനകം തിരികെ കൊടുക്കാൻ ഉത്തരവായത്. ലോകായുക്‌ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്. ഒക്ടോബർ പത്തിന് ലോകായുക്ത മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group