
ഇടുക്കി: പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ പട്ടികജാതി വികസന ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
മറയൂർ വില്ലേജിലെ കോച്ചാരത്തെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫർ രാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2001-2002 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്.
ഭവന നിർമ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജ രേഖ ചമച്ച് ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിചാരണയ്ക്കൊടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം മൂന്ന് വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ഇതിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നാല് വർഷം കഠിന തടവും 15 ലക്ഷം പിഴയും വേറെയുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.