യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ചു ; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍

Spread the love

എറണാകുളം : യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച്‌ പീഡിപ്പിച്ച സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് (34) ആണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വെട്ടിക്കാവിലമ്മ’ ബസിന്റെ ഡ്രൈവറാണ് ഇയാള്‍.

ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ വച്ചാണ് പീഡനം നടന്നത്. എടത്തല പോലീസ് എടുത്ത കേസില്‍ മുനമ്ബം പോലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group