
കാസർകോട്: എഡിജിപി എം.ആർ അജിത്കുമാർ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന കാലത്ത് വർഗീയമായി അധിക്ഷേപിച്ചതിന്റെ ഓർമ പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് കരീം കുണിയ.
എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും കാസർകോട് ഗവണ്മെന്റ് കോളജ് യൂണിയൻ ചെയർമാനുമായിരുന്ന കാലത്ത് കലക്ട്രേറ്റ് മാർച്ചിന് അനുമതി തേടിയപ്പോഴാണ് അജിത്കുമാർ മോശമായി പെരുമാറിയത്.
പെർമിഷനൊന്നും കോടുക്കണ്ട…ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന പൊലീസുകാരനോട് ആദ്യം പറഞ്ഞത്. താൻ എംഎസ്എഫ് നേതാവാണെന്നും കോളജ് യൂണിയൻ ചെയർമാനാണെന്നും പറഞ്ഞപ്പോള്‍ അതിനെന്താ, താൻ മുസ്ലിം തീവ്രവാദിയല്ലെടോ? എന്നായിരുന്നു അജിത്കുമാർ ചോദിച്ചതെന്നും കരീം കുണിയ ഓർമിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടെയുള്ള പൊലീസുകാരൻ പരിചയമുള്ള ആളാണെന്ന് പറഞ്ഞപ്പോഴാണ് പെർമിഷൻ തരാൻ തയ്യാറായത്. എന്തെങ്കിലും വിഷയമുണ്ടായാല്‍ തന്നെ ഞാൻ ചവിട്ടിക്കൂട്ടി അകത്തിടും. പിന്നെ പുറം ലോകം കാണില്ല..എന്തെങ്കിലും ഉണ്ടായാല്‍ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണമെന്ന് അടുത്തുണ്ടായിരുന്ന പൊലീസുകാരനോട് നിർദേശിച്ചെന്നും കരീം പറഞ്ഞു.



