
മാഹിയിൽ നടുറോഡിൽ മദ്യപിച്ച് മധ്യവയസ്കന്‍റെ വിളയാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന മദ്യ വയസ്കൻ മാഹിപാലത്തിന് സമീപം നടു റോഡില്‍ ബസിന് കുറുകെ കിടക്കുകയും പരാക്രമം നടത്തുകയുമായിരുന്നു.
പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ ശ്രമിച്ച നോട്ടുകാരെ ഇയാൾ തെറി വിളിക്കുകയും ചെയ്തു. ഒരു തവണ ഇയാളെ മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡില്‍ വന്നു കിടക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പാലത്തില്‍ ഗതാഗതക്കുരുക്കായി. മാഹിയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നത് രാവിലെ ഒമ്ബതിനാണെങ്കിലും ‘സ്ഥിരം കസ്റ്റമർ’ക്ക് മദ്യം കരിഞ്ചന്തയില്‍ സുലഭമായി ലഭിക്കുന്നണ്ടത്രെ. രാവിലെ പിൻവാതിലില്‍ കൂടി മദ്യ വില്‍പന നടത്തുന്ന മദ്യക്കടകളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഇങ്ങനെ രാവിലെ തന്നെ പോയി മദ്യപിച്ചാണ് ഇയാൾ നടു റോഡിൽ നാട്ടുകാരെ ബുദ്ധിമുട്ടിച്ചു കൊണ്ട് പരാക്രമം നടത്തിയത്.



