പി വി അൻവർ എംഎൽഎ പറയുന്നത് സത്യമോ? സ്വർണ്ണക്കടത്ത് നീക്കങ്ങൾ ചോർത്തിയത് മാവോയിസ്റ്റ് ഭീഷണിയുടെ മറവിലെന്ന് സൈബർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

Spread the love

 

തിരുവനന്തപുരം: മലപ്പുറം മുൻ എസ് പിയുടെ നിർദേശ പ്രകാരം ഫോൺ ചോർത്തിയെന്ന് സൈബർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മാവോയിസ്റ്റ് ഭീഷണിയുടെ മറവിൽ ഫോൺ ചോർത്തുന്നുവെന്ന സൈബർ ഉദ്യോഗസ്ഥന്റെ ഫോൺ സംഭാഷണം പുറത്ത്.

video
play-sharp-fill

 

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്തുകാരുടെ നീക്കങ്ങൾ ചോർത്തുന്നതും മാവോയിസ്റ്റ് ഭീഷണിയുടെ മറവിലാണെന്ന് ഫോൺ സംഭാഷണത്തിലുണ്ട്.

 

ഗൾഫിലെ ജ്വല്ലറികൾ സ്വർണ്ണം കടത്തുന്നത് എങ്ങനെയെന്നും ആഭരണം നിർമ്മിക്കാൻ നാട്ടിലെത്തിക്കുന്ന സ്വർണം തിരിച്ചു കൊണ്ടുപോകാതെ കസ്റ്റംസിനെ പറ്റിക്കുന്നുവെന്നും സംഭാഷണത്തിൽ വ്യക്തമായിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group