play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (07/09/2024) പാമ്പാടി, മീനടം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (07/09/2024) പാമ്പാടി, മീനടം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (07/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി, ഓന്തുരുട്ടി, കാട്ടാംകുന്നു, പാറമട, നെന്മല, ചെന്നമ്പള്ളി ഭാഗങ്ങളിൽ നാളെ(7/9/24) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുഴിമറ്റം, പന്നി ക്കോട്ടുപാലം, പാണുകുന്ന്, കാടമുറി , എന്നീ ഭാഗങ്ങളിൽ 07-09-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 7/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 07-09-24 ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി സ്കൂൾ , വേട്ടടി ടവർ, വേട്ടടി അമ്പലം, പോത്തോട്, മുതലവാൽച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 12 മണി വരെയും കൂട്ടുമ്മേൽ ചർച്ച്, ഏലങ്കുന്നു ചർച്ച്, അമ്പാടി, HT കൊണ്ടൂർ, മനയ്ക്കച്ചിറ, സോ മിൽ, ആനന്ദപുരം, എലൈറ്റ് ഫാം, തമിഴ് മൺട്രം , ആവണി, സുരഭി, കളരിയ്ക്കൽ ടവർ, സിൽവി ഐസ് പ്ലാൻ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ താഷ്കന്റ്, ഞണ്ടുപാറ, കാരക്കുളം, കാപ്പുകയം, മല്ലികശ്ശേരി ഭാഗങ്ങളിൽ (7 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, വട്ടക്കുന്ന്, മാത്തൂർപടി,തോട്ടക്കാട് ഹോസ്പിറ്റൽ, പൊങ്ങൻപാറ ട്രാൻസ്ഫോർമറുകളിൽ നാളെ (7/ 9/ 24) 9 :30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നയ്ക്കൽ ചുങ്കം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉദിക്കാമല, പ്ലാച്ചുവട്, ചന്ദനത്തിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നുംപുറം , ഹരികണ്ഠമംഗലം 1 & 2 എന്നീ ട്രാൻസ്ഫോർമറുകളിൽ 07–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കംമൂട്, ഇടിമണ്ണിക്കൽ,വെരൂർ, അലൂമിനിയം,ഇൻഡസ്,മഞ്ചേരിക്കളം , മണ്ണാത്തിപ്പാറ താരാപ്പടി, പാത്തിക്കൽ മുക്ക് , സാംസ്കാരിക നിലയം ,എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (7-09-2024) 10AM മുതൽ 1 PM വരെ വൈദ്യുതി മുടങ്ങും