പി ശശിക്കെതിരെ അൻവർ പരാതി നൽകിയിട്ടില്ല, പരിശോധനയുമില്ല: അൻവറിന്റെ പരസ്യ ആരോപണം പാർട്ടിക്കുള്ളിൽ അതൃപ്തി; എം വി ഗോവിന്ദൻ
തിരുവനന്തപുരം: പി വി അൻവറിന്റെ പരാതിയിൽ പാർട്ടിയുടെ പ്രത്യേക പരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാതിയിൽ സർക്കാർ അന്വേഷിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.
അൻവർ നൽകിയ പരാതിയിൽ പി ശശിക്കെതിരെ ആരോപണമില്ല. പി വി അൻവർ ശശിക്കെതിരെ പരാതി നൽകിയിട്ടില്ല. പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാവില്ല. പരാതി ലഭിച്ചാൽ പാർട്ടി അക്കാര്യം പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അൻവർ നൽകിയ പരാതി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചു.
അൻവർ പരസ്യമായ ആരോപണം നടത്തിയതിൽ സിപിഐഎമ്മിന് എതിർപ്പുണ്ട്. എന്നാൽ അൻവറിനെ തള്ളാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി തയ്യാറായിട്ടില്ല. അൻവർ പരസ്യ ആരോപണം ഉന്നയിച്ചതിലെ നീരസം മറച്ചുവെക്കാതെയാണ് ഗോവിന്ദന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുജിത് ദാസിനെ അന്വഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. അൻവർ ഉന്നയിച്ച പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇക്കാര്യത്തിൽ ഭരണതലത്തിലാണ് പരിശോധന വേണ്ടത്. ഫലപ്രദമായ പരിശോധയ്ക്ക് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. വിമർശനം ഉയരും പോലെ പരിഹാസ്യമായ അന്വേഷണസംഘമല്ല നിലവിലുള്ളത്. ഡിജിപിയാണ് സമിതിയുടെ അധ്യക്ഷൻ. അതിലും ഉയർന്ന ഉദ്യോഗസ്ഥൻ കേരളത്തിലില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.