video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainകൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: ഡിഎൻഎ പരിശോധന ഫലം ലഭിച്ചു, അക്രമി ഒരാൾ മാത്രം, കുറ്റപത്രത്തിൽ...

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം: ഡിഎൻഎ പരിശോധന ഫലം ലഭിച്ചു, അക്രമി ഒരാൾ മാത്രം, കുറ്റപത്രത്തിൽ നിന്ന് കൂട്ട ബലാത്സംഗം ഒഴിവാക്കി

Spread the love

 

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി സിബിഐ. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പ്രതിയുടെ ഡിഎൻഎ പൊരുത്തപ്പെട്ട സാഹചര്യത്തിലാണ് നടപടി. അക്രമിച്ചത് ഒരാൾ മാത്രമാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.

 

ഡിഎൻഎ, ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസിൽ മറ്റു പ്രതികളില്ലെന്ന് വ്യക്തമായതോടെ കേസിൽ നിന്ന് കൂട്ടബലാത്സംഗം ഒഴിവാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

 

ഓഗസ്റ്റ് 23-ന് കോടതിയിൽ ഹാജരാക്കിയ പ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് തിരിച്ചയക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്‌ത്‌ ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ട‌റുടെ മൃതദേഹം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments