play-sharp-fill
ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ; നടപടി മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിൽ ; പിന്‍വലിച്ചത് 360 ദിവസത്തെ സസ്‌പെന്‍ഷൻ ; പുനര്‍നിയമിച്ചത് പൊലീസ് ട്രെയിനിങ് ഐജിയായി

ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ; നടപടി മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിൽ ; പിന്‍വലിച്ചത് 360 ദിവസത്തെ സസ്‌പെന്‍ഷൻ ; പുനര്‍നിയമിച്ചത് പൊലീസ് ട്രെയിനിങ് ഐജിയായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐജി ജി ലക്ഷ്മണിൻ്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. മോന്‍സൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 360 ദിവസത്തെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.


പൊലീസ് ട്രെയിനിങ് ഐജിയായാണ് ലക്ഷ്മണയെ പുനര്‍നിയമിച്ചത്. മോന്‍സൻ മാവുങ്കല്‍ ഉല്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു, പരാതിക്കാരില്‍ നിന്നും മോന്‍സൻ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താതെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സൻ മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും തട്ടിപ്പില്‍ പങ്കാളിയായെന്ന് അന്വേഷണത്തില്‍ വ്യക്തമാണെന്നും തട്ടിപ്പിനെ കുറിച്ച് ലക്ഷ്മണിന് ബോധ്യമുണ്ടായിരുന്നുവെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു.

ലക്ഷ്മണ്‍ കൃത്യവിലോപം നടത്തിയെന്നും കര്‍ശന നടപടി വേണമെന്നും ഡിജിപി ശിപാര്‍ശ ചെയ്തിരുന്നു. കേസില്‍ ഐ ജി ലക്ഷ്മണ്‍ മൂന്നാം പ്രതിയാണ്. 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുരാവസ്തു ഇടപാടുകാരെ മോന്‍സനുമായി ബന്ധിപ്പിക്കുന്നതിലും ഐ ജിയ്ക്ക് പങ്കുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.