play-sharp-fill
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുത്, വ്യാജ പീഡനങ്ങൾ ഉയരുന്നത് ഭയപ്പെടുത്തുന്നു, ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും കാരണമാകുന്നു, ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ; പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കരുതെന്ന അഭിപ്രായ പ്രകടനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

വ്യാജ പീഡനങ്ങൾ ഉയരുന്നത് ഭയപ്പെടുത്തുന്നു എന്നും ആർക്കെതിരെയും എന്തും പറയാമെന്ന അവസ്ഥ സമൂഹത്തിനെയാകെ ബാധിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.

ബ്ലാക്ക് മെയിലിങ്ങിനും ഭീഷണിക്കും ഇത് വഴിവയ്ക്കുന്നതും ഗൗരവതരമായ കാര്യമാണെന്നും അസോസിയേഷൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ഇത് ബാധിക്കും. സർക്കാർ ഇടപെടൽ വേണമെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പീഡനത്തിന്റെ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിൽ പ്രമുഖ നടന്മാരുൾപ്പെടെ നിരവധി പേർക്കെതിരെയാണ് ആരോപണങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, ഇതിൽ പ്രത്യേക അന്വേഷണ സംഘത്തിനെ നിയമിച്ച് കേസന്വേഷണം പുരോ​ഗമിക്കുകയാണ്.