സിപിഎമ്മിന്റെ നിർദ്ദേശം! സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി

Spread the love

തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ കരുണാണ് സമിതിയുടെ ചെയർമാൻ.

video
play-sharp-fill

ബി ഉണ്ണികൃഷ്ണ‌ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് പരിഗണിച്ചിട്ടില്ല.

ലൈംഗിക പീഡന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊല്ലം എംഎൽഎ കൂടിയായ മുകേഷിനെ സമിതിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group