video
play-sharp-fill

പിന്നണി ഗായിക ദുർഗ വിശ്വനാഥ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വീണ്ടും വിവാഹിതയായി

പിന്നണി ഗായിക ദുർഗ വിശ്വനാഥ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വീണ്ടും വിവാഹിതയായി

Spread the love

 

തൃശൂർ: ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ ഗായിക ദുർഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കണ്ണൂർ സ്വദേശി റിജുവാണ് വരൻ.

 

ക്ഷേത്രത്തിൽ വച്ച്  നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരൻ ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്. ദുർഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവാഹ വാർത്തയും ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

 

ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 6  വർഷങ്ങളായി ഡെന്നിസുമായി ദുർഗ വേർപിരിഞ്ഞ് താമസിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഐഡിയ സ്റ്റാർ സിംഗർ സീസണ്‍ രണ്ടില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ദുർഗയായിരുന്നു. പിന്നീട് സിനിമകളില്‍ പിന്നണി ഗായികയായി എത്തി. ഇപ്പോഴും സ്റ്റേജ് ഷോകളും മറ്റുമായി ഗായിക തിരക്കിലാണ്.