play-sharp-fill
ഉണക്ക മുന്തിരിയും ചിയ വിത്തും ചേര്‍ത്ത വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

ഉണക്ക മുന്തിരിയും ചിയ വിത്തും ചേര്‍ത്ത വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

 

 

ഉണക്കമുന്തിരിയും, ചിയാവിത്തുകളും വെള്ളത്തില്‍ കുതിർത്തു കഴിക്കുന്നതിന് ഏറെ ഗുണങ്ങളുണ്ട്. ഏറെക്കാലമായി ഇവ ജനപ്രീതി നേടിയിട്ട്.

വളരെ സിംപിളാണെങ്കിലും ശക്തിയേറിയ പോഷകങ്ങളാല്‍ സമ്ബുഷ്ടമായിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായിക്കും എന്ന രീതിയിലാണ് ഇവ പ്രചാരം നേടിയിരിക്കുന്നത്.

ഈ പാനീയത്തെ പോഷകങ്ങളുടെ പവർഹൗസ് എന്നാണ് ഡയറ്റീഷ്യനായ കനിക വിശേഷിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത ഉണക്കമുന്തിരി: ധാരാളം ആൻ്റി ഓക്സിഡൻ്റുകളാല്‍ സമ്ബുഷ്ടമാണ് ഉണക്കമുന്തിരി. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ധാരാളം ഇരുമ്ബിൻ്റെ അംശവും ഇതിലുണ്ട്. വിളർച്ച തടയാനും, ഊർജ്ജ നില വർധിപ്പിക്കുന്നതിനും ഇത് ഗുണം ചെയ്യും. ദഹന സഹായികളായ നാരുകളുടെ അംശം ഉള്ളതിനാല്‍ കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും.

ചിയ വിത്തുകള്‍: ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്ബുഷ്ടമാണ് ചിയ വിത്തുകള്‍. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതില്‍ പേരുകേട്ടതാണ് ഇത്. നാരുകള്‍, പ്രോട്ടീൻ, കാല്‍സ്യം എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ചിയ വിത്തുകള്‍. ദഹനാരോഗ്യം, പേശികളുടെയും എല്ലുകളുടെയും ബലം എന്നിവയിലും സ്വാധീനം ചെലുത്തുന്നു.

ഗുണങ്ങള്‍

ദഹനാരോഗ്യം: രണ്ട് ചേരുവകളിലും അടങ്ങിയിരിക്കുന്ന നാരുകള്‍ ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

എനർജി ബൂസ്റ്റ്: ഉണക്കമുന്തിരിയില്‍ നിന്നുള്ള ഇരുമ്ബും ചിയ വിത്തുകളില്‍ നിന്നുള്ള സുസ്ഥിരമായ ഊർജ്ജ സ്രോതസ്സും ക്ഷീണത്തെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം: ചിയ വിത്തുകളിലെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, കറുത്ത ഉണക്കമുന്തിരിയിലെ ആൻ്റിഓക്സിഡൻ്റുകളുമായി ചേർന്ന്, വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ജലാംശം: ഈ പാനീയം ആവശ്യമായ ജലാംശം നല്‍കുന്നു, ദിവസം മുഴുവൻ ശരീരത്തിലെ ഉന്മേഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.

ഇത് എങ്ങനെ തയ്യാറാക്കണം

ഒരു പിടി ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്തുവെയ്ക്കുക. രാവിലെ വെള്ളത്തിലേയ്ക്ക് അല്‍പ്പം ചിയ വിത്തുകള്‍ കൂടി ചേർത്ത് അല്‍പ്പ സമയം കാത്തിരിക്കുക. ചിയ വിത്തുകള്‍ ജെല്‍ രൂപത്തിലായതിനു ശേഷം കുടിക്കുക. ഈ പാനീയം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ഒരു ദിവസം 1-2 തവണ ഇത് കുടിക്കാവുന്നതാണ്.

എന്നാല്‍ ഇത് സമീകൃതാഹാരത്തിന് പകരമാകുന്നില്ല. പ്രമേഹമോ വൃക്കരോഗമോ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികള്‍ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരമല്ലാതെ ഇത് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തരുത്.