അതിഥി തൊഴിലാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയത് യുവാവിന്റെ വീട്ടിൽ അറിയിച്ചു ; വാടക വീട്ടിലെത്തി അതിഥി തൊഴിലാളിയായ യുവാവിനെയും ഭാര്യയെയും മർദ്ദിച്ച് പ്രദേശവാസികളായ യുവാക്കൾ

Spread the love

എറണാകുളം : പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് വർഷം മുമ്ബ് കേരളത്തിലെത്തി സൂരജ് മണ്ഡലിനെയും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

പെരുമ്ബാവൂർ ഈസ്റ്റ് ഒക്കലിലെ വാടകവീട്ടിലേക്ക് സംഘം ചേർന്നെത്തിയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ സൂരജിനെയും ഭാര്യ സൊണാലിയേയും ക്രൂരമായി മർദിച്ചത്.

പട്ടികയും വടിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. അയല്‍പക്കത്തെ ചില യുവാക്കള്‍ സൊണാലിയോട് മോശമായി സംസാരിച്ചു. കൂട്ടത്തിലൊരാളുടെ വീട്ടില്‍ പോയി സൂരജ് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട് കയറിയുള്ള ആക്രമണമെന്ന് സൂരജ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂരജും സൊണാലിയും പെരുമ്ബാവൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.